JHL

JHL

എസ്.എഫ.ഐ കാസർകോട് മുഖ്യ തപാൽ ഓഫീസ് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ.ഐ. സംസ്ഥാന കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കമ്മിറ്റി കാസർകോട് മുഖ്യ തപാൽ ഓഫീസ് മാർച്ച് നടത്തി.

 ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അഭിരാം അധ്യക്ഷനായി. വിനയ്‌ കുമാർ, വിപിൻ കീക്കാനം, എം.ടി. സിദ്ധാർഥൻ, വിഷ്ണു ചേരിപ്പാടി, സച്ചിൻ ഗോപു, സച്ചിൻ ചായോത്ത്, വൈശാഖ് കൊടക്കാട്, പ്രവീൺ പാടി എന്നിവർ സംസാരിച്ചു.




No comments