JHL

JHL

എം.ഡി.എം.എ മയക്കുമരുന്നുമായി ബന്ദിയോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി ബന്ദിയോട് സ്വദേശിയെ കർണ്ണാടക പോലീസ് അറസ്റ് ചെയ്തു.

9ഗ്രാം മയക്കുമരുന്നുമായാണ് ബേക്കൂർ വാട്ടർ ടാങ്കിന് സമീപമുള്ള കോളനിയിൽ താമസിക്കുന്ന അഭിലാഷിനെ മംഗളൂരു രാമമൂർത്തീപുരം പോലീസ് പിടികൂടിയത്.

 അഭിലാഷിനെ കാണാതായ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അഭിലാഷ് മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയിലായതായി പൊലീസിന് വിവരം ലഭിച്ചത്.

അഭിലാഷിനെ ബേക്കൂര്‍ മരമില്ലിന് സമീപത്ത് വെച്ച് രണ്ടുപേര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു കുമ്പള പൊലീസിന് ലഭിച്ചിരുന്ന സൂചന.അഭിലാഷിനെക്കുറിച്ച് പിന്നീട് ഒരുവിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരുന്നത്.

 അതേസമയം അഭിലാഷിന്റെ കൈവശം മയക്കുമരുന്ന് എങ്ങനെ എത്തിപ്പെട്ടുവെന്നത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അഭിലാഷിനെ കാറില്‍ കൊണ്ടുപോയവര്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ടവരാണോ എന്ന സംശയവും ഉയരുന്നുണ്ട്.





No comments