JHL

JHL

ബാലികയെ ബേക്കൽ ബീച്ചിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; കാസർകോട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ബാലികയെ ബേക്കൽ ബീച്ചിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശിയടക്കം മൂന്നുപേർ മലപ്പുറത്ത് പിടിയിൽ.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെയാണ് സംഘം പീഡിപ്പിക്കാൻ ശ്രേമിച്ചത്.

കാസർഗോഡ് സ്വദേശി അബ്ദുള്‍നാസര്‍(24), പേരൂർ മലക്കല്ല് സ്വദേശി മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19), അമരമ്പലം ചുള്ളിയോട് സ്വദേശി സെബീര്‍(25) എന്നിവരെയാണ് പെരിന്തല്‍ മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപ്രതികളും പെരിന്തല്‍ മണ്ണയിലെ പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ചു. ആഗസ്ത് 27ന് സെബീറും മുഹമ്മദ് അനസും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സെബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുവരികയും അവിടെ കാത്തുനിന്ന അബ്ദുല്‍ നസീറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോകുകയുമായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.





No comments