JHL

JHL

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭ്യമാക്കുക; എം സ് എഫ് കളക്ടറേറ്റ് മാർച്ച്.

കാസറഗോഡ്(www.truenewsmalayalam.com) : പത്താംതരം പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും +1 സീറ്റ് ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്കു മാർച്ച് നടത്തി.

 ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് +1 നു സീറ്റ് ലഭിക്കാത്തതു മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികൾക്കും സീറ്റ് ലഭിച്ചിട്ടില്ല 

പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ ജില്ലയില് അനുവദിക്കണമെന്നാണ് എം എസ് എഫ് ന്റെ ആവശ്യം 

മാർച്ചിൽ ആയിരത്തോളം  പ്രവർത്തകർ അണിനിരന്നു.പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ പ്രകടനമായി വന്നു നാഷണൽ ഹൈവേ ഉപരോധിച്ചു മുസ്ലീം ലീഗ് ,യൂത്ത് ലീഗ് നേതാക്കളെത്തി എം എസ് എഫ് പ്രവര്ത്തകരെ മാറ്റുകയായിരുന്നു 

യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു

മുസ്ലീം ലീഗ് ജില്ലാ സെക്രെട്ടറി മൂസ ബി ചെർക്കള,എം എസ് എഫ് സംസ്ഥാന സെക്രെട്ടറി ആബിദ് ആറങ്ങാടി,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂർ,ജനറൽ സെക്രട്ടറി സഹീർ ആസിഫ്‌,മുസ്ലീം ലീഗ് കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള,മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് എടനീർ,ടി ഡി കബീർ,ഹാരിസ്‌ ചൂരി,ഹാരിസ്‌ തായൽ,എം എ നജീബ്‌,റഫീഖ് കേളോട്,ഹാഷിം ബംബ്രാണി ,റൗഫ് ബായിക്കര,ഷംസുദ്ദീൻ കിന്നിംഗാർ ,മമ്മു ചാല,ഹമീദ് സി ഐ ,ഹനീഫ് സീതങ്ങോളി,ജലീൽ അണങ്കൂർ,സി ബി ലത്തീഫ്,അഷ്ഫാഖ് തുരുത്തി,സമ്മന്ധിച്ചു,എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റാഷിദ് ജില്ലാ ഭാരവാഹികളായ അനസ് എതിർത്തോട് ,ഇർഷാദ് മൊഗ്രാൽ അസ്ഹറുദ്ധീൻ  മണിയനോടി,സഹദ് അംഗഡിമൊഗർ ,നഷാത്ത് പരവനടുക്കം,ജാബിർ തങ്കയം,റംഷീദ് തോയമ്മൽ,സിദ്ദിഖ് മഞ്ചേശ്വർ,സലാം ബെളിഞ്ചം,അഷ്‌റഫ് ബോവിക്കാനം,താഹ തങ്ങൾ,റഹീം പള്ളം മണ്ഡലം ഭാരവാഹികളായ സവാദ്‌ അംഗഡിമൊഗർ,ഷാനിഫ് നെല്ലിക്കട്ട,മുഹമ്മദ് മാസ്തിഗുഡ്ഡെ,ജംഷീദ് ചിത്താരി,സൈഫുദ്ദീൻ തങ്ങൾ,അക്ബർ സാദത് മഷൂദ്‌ താലിചാലം ,കാദർ ആലൂർ,നജീബ്‌ ഹദ്ദാദ്,ജംഷീർ മൊഗ്രാൽ,ഹബീബ് തുരുത്തി,ഫസൽ ബെവിഞ്ച,ഷഹീൻ കുണിയ,മാർച്ചിന് നേതൃത്വം നൽകി.





No comments