JHL

JHL

ഹൈവേ നിർമ്മാണ പ്രവർത്തിക്കിടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി .

മൊഗ്രാൽ(www.truenewsmalayalam.com) : തലപ്പാടി ചെങ്കള ദേശീയ പാത നിര്മാണത്തിന്റെ ഭാഗമായി കുമ്പള മൊഗ്രാലിൽ സൈറ്റ് ക്ലീയറിങ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടെത്തി . നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ട ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തൊഴിലാളികൾ ആണ് പാമ്പിനെ കണ്ടത്.
തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ സേഫ്റ്റി വിങ് എത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു .സേഫ്റ്റി ഓഫീസർ സുബിൻ വി കെ ആണ് പാമ്പിനെ പിടികൂടിയത് . പിടികൂടിയ പെരും പാമ്പിനെ കാസർഗോഡ് forest റേഞ്ച് ഓഫീസറെ ഏൽപ്പിച്ചു.




No comments