JHL

JHL

സി എച്ച് വായനശാല മൊഗ്രാൽ പുത്തൂർ സ്കൂളിലേക്ക് കോവിഡ് എമർജൻസി കിറ്റ് നൽകി

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗവ: ഹയർ സെക്കണ്ടറി വിദ്യാലയത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.

 കോവിഡിൻ്റെ ആദ്യഘട്ടം മുതലെ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ന്നടത്തുന്ന ജില്ലയിലെ മികച്ച സന്നദ്ധ സംഘടനകളിലൊന്നാണ് കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല.

പ്രസിഡൻ്റ് മാഹിൻ കുന്നിൽ സ്കൂൾ ഹെഡ്മാസ്റ്റർ രാധാകൃഷ്ണന് കൈമാറി.പി ടി എ പ്രസിഡൻ്റ് മഹമ്മൂദ് ബള്ളൂർ ,അധ്യാപകരായ സി ടി പ്രഭാകരൻ, അലി അക്ബർ, പ്രമീള സംബന്ധിച്ചു. 

നാളെ സ്കൂൾ തുറക്കുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാണ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകിയത്.





No comments