JHL

JHL

ഉപ്പളയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു.

ഉപ്പള(www.truenewsmalayalam.com) : ചെറുഗോളി ബീരി ഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടിൽ നിന്നുo 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു.

 വീടിന്റെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. ഞായറാഴ്ച തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് പോകുമ്പോൾ ധരിച്ച് വൈകിട്ടു തിരിച്ചു വന്ന് വീട്ടിലെ അലമാരയിൽ വച്ചിരുന്നു.

തൊട്ടടുത്ത കല്യാണ വീട്ടിൽ രാത്രി വരെ ആളുകളും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അലമാര തുറന്ന് നോക്കുമ്പോൾ സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നു. കുമ്പള പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.





No comments