JHL

JHL

മാതൃകയാണ് തിരുനബി" ജമാഅത്തെ ഇസ്‌ലാമി പഠന ക്ലാസ്സുകൾ സംഘടിപ്പിച്ചു

കുമ്പള(www.truenewsmalayalam.com) : "മാതൃകയാണ് തിരുനബി" എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ

 പഠന ക്ലാസ്സുകൾ സംഘടിപ്പിച്ചു.  കുമ്പള, ബംബ്രാണ, പെർള എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുമ്പള മൈത്രി ഭവനിൽ നടന്ന പരിപാടിയിൽ ജമാ അത്തെ ഇസ്‌ലാമി കുമ്പള പി ജെ അമീർ അബ്ദുല്ലത്തീഫ് പറവൂർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസഡൻ്റ് പി എസ് അബ്ദുല്ലക്കുഞ്ഞി പഠന ക്ലാസ് നടത്തി.   ഇസ്മായീൽ മാസ്റ്റർ സംസാരിച്ചു. 

ബംബ്രാണ ഹൽഖ യിൽ നടന്ന പരിപാടിയിൽ എൻ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. 

പെർളയിൽ ബി.എം അബദുല്ല പ്രഭാഷണം നടത്തി. ജലീൽ പെർള അധ്യക്ഷത വഹിച്ചു.





No comments