JHL

JHL

ദുരന്തനിവാരണ സമിതി രൂപവത്കരിച്ചു.

പുത്തിഗെ(www.truenewsmalayalam.com) : പഞ്ചായത്തിലെ ചള്ളങ്കയം എം.ഐ.എ.എൽ.പി. സ്കൂളിൽ ദുരന്തനിവാരണ സമിതി രൂപവത്കരിച്ചു.

 ഉപ്പള അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി. ജസ്റ്റിൻ അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസെടുത്തു. ദുരന്തങ്ങളുണ്ടാകുമ്പോൾ ചെയ്യേണ്ട പ്രതിരോധമാർഗങ്ങളും, സാധ്യതകൾ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കങ്ങളും വിശദീകരിച്ചു. പഞ്ചായത്തംഗം വൈ. ശാന്തി, ഫയർമാൻ പശുപതി, പ്രഥമാധ്യാപകൻ കെ. സുരേന്ദ്രൻ, സി.എ. മുഹമ്മദ്, അബ്ദുൾ റഹ്‌മാൻ, കെ.വി. ജയപ്രസാദ്, കെ.വി. ദിവാകരൻ, വി.പി. വിനോദ്, എം. സജിനി, ഒ.എം. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.





No comments