JHL

JHL

പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി. പ്രവാസി ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുക, പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ നടപ്പാക്കുക, ക്ഷേമനിധി അംഗത്വത്തിന് ഏർപ്പെടുത്തിയിട്ടുള്ള 60 വയസ്സ് പ്രായപരിധി എടുത്തുമാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി.ഉമ്മർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള, വി.കെ.ബാവ, മൂസ ബി.ചെർക്കള, കാപ്പിൽ മുഹമ്മദ് പാഷ, ടി.പി.കുഞ്ഞബ്ദുല്ല ഹാജി, കെ.എം.ബഷീർ തൊട്ടാൻ, കൊവ്വൽ അബ്ദുൽ റഹ്‌മാൻ, ദാവൂദ് ചെമ്പിരിക്ക, ബി.യു.അബ്ദുല്ല എന്നിവർ സംസാരിച്ചു.





No comments