JHL

JHL

ബദിയടുക്കയിൽ മിന്നലേറ്റ് വളർത്തുനായ ചത്തു; വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.

ബദിയടുക്ക(www.truenewsmalayalam.com) : മിന്നലിൽ വളർത്തുനായ ചത്തു. വീടിന്റെ ഭിത്തി പിളർന്നു. ശക്തമായ മിന്നൽ കണ്ട് ഭയന്ന കന്യപ്പാടി മിഞ്ചിനടുക്ക മീശവയലിലെ ദാമോദര(51), ഭാര്യ ഗീത(41), മകൾ മേഘശ്രീ(18) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയാണ് ചത്തത്. സർവീസ് വയറിൽ മിന്നലേറ്റതിനെ തുടർന്നു ചുമരിലെ വിവിധയിടങ്ങളിൽ വിള്ളലുണ്ടായി.

 വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. തെങ്ങോലകളും വാഴയും കരിഞ്ഞു. ബൈക്കിനു തകരാറു പറ്റി. ഷെഡിന്റെ ഷീറ്റു തകർന്നു. ഇന്നലെ പുലർച്ചെ 2.10നാണ് മിന്നലേറ്റത്.





No comments