JHL

JHL

മംഗളൂരു തുറമുഖത്തുനിന്ന് മീൻപിടിത്ത തൊഴിലാളികൾക്ക് ലഭിച്ചത് ഭീമൻ മീൻ; വിലക്കിയ മീനാണെന്നറിഞ്ഞതോടെ തിരികെ കടലിലേക്കിറക്കി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു തുറമുഖത്തുനിന്ന് മീൻപിടിക്കാൻപോയ ബോട്ടുകാരുടെ വലയിൽ കുടുങ്ങിയത് ഭീമൻ മീൻ. വല വലിച്ചുകയറ്റിയപ്പോഴാണ് അത് പിടിക്കാൻ പാടില്ലാത്ത വിഭാഗത്തിൽപ്പെട്ട മീനാണെന്നറിയുന്നത്. അതോടെ കടലിലേക്കുതന്നെ വിട്ടു.
സ്രാവ് ഇനത്തിലുള്ള 1500 കി.ഗ്രാമോളം തൂക്കമുള്ള മീനാണ് ചൊവ്വാഴ്ച സാഗർ എന്ന മീൻപിടിത്ത ബോട്ടിലെ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ബോട്ടിലെ തൊഴിലാളികൾ മീനിനെ ബോട്ടിൽ കയറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെയാണ് അത് പിടിക്കാൻ പാടില്ലെന്നറിഞ്ഞത്. തുടർന്ന് ‌റ്റു ബോട്ടുകളുടെ സഹായത്തോടെ ‌കടലിലിറക്കിവിടുകയായിരുന്നു.





No comments