JHL

JHL

സാഗർ ലൈബ്രറി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ പ്രവർത്തിച്ചു വരുന്ന സാഗർ ലൈബ്രറി പുതിയ കെട്ടിടത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ നിർവ്വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഹുസൈൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. കമലാക്ഷ, ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ.ടി.വിജയൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

      സാഗർ ലൈബ്രറി സെക്രട്ടറി അഡ്വ. ഉദയകുമാർ സ്വാഗതവും, ലൈബ്രേറിയൻ ഡൈന ലീന മൊൻതേരോ നന്ദിയും പറഞ്ഞു.


No comments