JHL

JHL

മൊഗ്രാലിലെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദ് ഓർമ്മയായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദ് ഓർമ്മയായി..കാൽപന്ത്കളിയെ നെഞ്ചേറ്റിയ മൊഗ്രാലിലെ കുത്തിരിപ്പ് മുഹമ്മദ് (84)നിര്യാതനായി. ചെറുപ്പം മുതലേ കാൽപന്തുകളിയിൽ പ്രശസ്തനായ ഇദ്ദേഹം പതിറ്റാണ്ടുകളായി മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തകനും ഫുട്ബാൾ പരിശീലകനുമായിരുന്നു.

        സ്വകാര്യ ആശുപത്രിയിൽ വെച്ച്  രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖംമൂലം ചികിത്സയിലായിരുന്നു.

നൂറു വർഷം പഴക്കംചെന്ന മൊഗ്രാൽ സ്പോർട്സ്  ക്ലബ്ബിന്റെ  ആവേശമായിരുന്നു കുത്ത്രിപ്പ്  മുഹമ്മദ്. 1952 മുതലാണ് കുത്ത് രിപ്പ് മുഹമ്മദ് കളിക്കളത്തിൽ ഉറങ്ങുന്നത്. ദേശീയ-സംസ്ഥാന താരങ്ങൾക്കൊപ്പം കുത്തിരിപ്പ്  മുഹമ്മദ് ജേഴ്സി  അണിഞ്ഞിട്ടുണ്ട്.

ബീഡിതെറുപ്പ്കാരനായ മുഹമ്മദ് തികഞ്ഞ കമ്യൂണിസ്റ്റുകാരനായാണ് അറിയപ്പെടുന്നത്. 1959ൽ  കുമ്പളയിൽ നടന്ന ഒരു ബീഡി  കമ്പനിക്കെതിരായിട്ടുള്ള  കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തതിന്  സഖാവ് എകെജി നൽകിയ പേരാണ് കുത്തിരിപ്പ് മുഹമ്മദ്. 

ഖദീജയാണ് ഭാര്യ. മക്കൾ: അബ്ദുൽ ലത്തീഫ് (അരമന ജ്വല്ലറി)ആസിഫ് ഇക്ബാൽ, സുഹ്‌റ. മരുമകൾ: സിദ്ദീഖ് ടി എം മൊഗ്രാൽ, ഫസീന (പാലക്കുന്ന്),ആയിഷ (പൊസോട്ട്). സഹോദരങ്ങൾ. അബ്ദുൽ ഖാദർ, ആയിഷ ബണ്ണത്തം കടവ്, പരേതരായ അന്തുഞ്ഞി,  മറിയമ്മ. 

 നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്,മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്‌  അനുശോചിച്ചു.



No comments