JHL

JHL

മുണ്ട്യത്തടുക്കയിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം, ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം.

ബദിയടുക്ക(www.truenewsmalayalam.com) : മുണ്ട്യത്തടുക്കയിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം, ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം. മറ്റൊരാളെ ഗുരുതര നിലയില്‍ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ജാര്‍ഖണ്ഡ് മാലി സ്വദേശി സുധീര്‍ (20) ആണ് ഇന്ന് വൈകീട്ട് മുണ്ട്യത്തടുക്ക മലങ്കരയിലുണ്ടായ അപകടത്തിൽ മരിച്ചത്.

 മണിയംപാറയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ടെമ്പോ മലങ്കരയിലെ വളവില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.





No comments