JHL

JHL

സ്കൂൾ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായ ഓവുച്ചാൽ കോൺഗ്രീറ്റ് സ്ലാബ് കൊണ്ട് അടക്കും. ഇതിനായി പിഡബ്ല്യുഡി 10 ലക്ഷം രൂപ അനുവദിച്ചു.

മൊഗ്രാൽ. മൊഗ്രാൽ സ്കൂൾ റോഡിൽ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്ന തുറന്നിട്ട ഓവുച്ചാൽ അടക്കാൻ വേണ്ട നിർമാണപ്രവർത്തനങ്ങൾക്ക് പിഡബ്ല്യുഡി പത്തുലക്ഷം രൂപ അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ അറിയിച്ചു.

 സ്കൂൾ റോഡിൽ വാഹനങ്ങളുടെ പെരുപ്പം മൂലം ഗതാഗത തടസ്സവും, ഒപ്പം തുറന്നിട്ട ഓവുച്ചാലും വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഏറെ ഭീഷണി സൃഷ്ടിച്ചിരുന്നു. സ്കൂളിന് പുറമെ പൊതുവിതരണ കേന്ദ്രം,യൂനാനി ഡിസ്പെൻസറി, അംഗൻവാടി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഈ ഭാഗത്ത് ഉള്ളതിനാൽ വാഹനങ്ങളുടെ തിരക്ക് ഈറോഡിൽ അനുഭവപ്പെടുന്നുണ്ട്. ഇരു ഭാഗങ്ങളിൽ നിന്നുമായി വരുന്ന വാഹനങ്ങൾ പോകുമ്പോൾ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും മാറി നിൽക്കാൻ കഴിയാത്ത അവസ്ഥയാ ണുള്ളത്. ഇതുമൂലം വിദ്യാർഥികളും ഇരുചക്രവാഹനങ്ങളും ഓവുചാലിൽ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 ഈ വിഷയം ചൂണ്ടിക്കാട്ടി വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ,മൊഗ്രാൽ ജീവിഎച്ച്എസ്എസ് മുൻ പ്രധാനാധ്യാപകൻ മനോജ് എന്നിവർ ചേർന്ന് പിഡബ്ല്യുഡി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേതുടർന്നാണ് പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചത്.

 കോൺക്രീറ്റ് സ്ലാബ് കൊണ്ട് ഓവുചാൽ അടക്കുമ്പോൾ വിദ്യാർത്ഥികൾക്കും, വഴിയാത്രക്കാർക്കും സുരക്ഷിതമായി നടന്നു പോകാൻ കൈവരി കൂടി നിർമ്മിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിയാസ് മൊഗ്രാൽ അറിയിച്ചു.
ഫോട്ടോ: മൊഗ്രാൽ സ്കൂൾ റോഡിലുള്ള മൂടാത്ത ഓവുചാൽ സംവിധാനം.

No comments