JHL

JHL

ലോൺ -ലൈസൻസ് - സബ്‌സിഡി മേള പുത്തിഗെ പഞ്ചായത്തിൽ നടന്നു


കുമ്പള: "1 വർഷം 1 ലക്ഷം സംരംഭം"എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലോൺ -ലൈസൻസ് -സബ്‌സിഡി മേള പുത്തിഗെ പഞ്ചായത്തിൽ വച്ച് നടന്നു. ഉദ്‌ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ഡി സുബ്ബണ്ണ ആൽവ ഉദ്ഘാടനം നിർവഹിച്ചു. കാസറഗോഡ് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീമതി. രേഖ ആർ മുഖ്യ അതിഥി ആയിരുന്നു.  ചടങ്ങിൽ കേരള ഫിനാൻഷ്യൽ കോർ്പറേഷൻ കാസറഗോഡ് ജില്ലാ മാനേജർ , വിവിധ ബാങ്ക് പ്രതിനിധികൾ  സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക്‌ IEO ശ്രീ. അമർനാഥ് എച്ച് സ്വാഗതവും പറഞ്ഞു. പുത്തിഗെ വ്യവസായ വകുപ്പ് ഇന്റേൺ വൈഷ്ണവ് എൻ വി നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കെ എഫ് സി വഴി സാങ്ക്ഷൻ ആയ വ്യവസായ ലോണുകളുട സാങ്ക്ഷൻ ലെറ്റർ വിതരണവും നടന്നു.അറുപതോളം പേർ ഹാജരായ പരിപാടിയിൽ  കെ എഫ് സി വഴി ലോൺ അനുമതി പത്രം രണ്ട് യൂണിറ്റ്നു ( Coco Kraft , Excel Foods ) കൈമാറി കൂടാതെ ഈ എസ് എസ് സ്കീം വഴി സബ്സിഡി പാസ്സായ യൂണിറ്റിന് (Fazal Hollow Bricks ) സബ്സിഡി തുക വേദിയിൽ വച്ച് കൈമാറി. പുതുതായി തുടുങ്ങുന്ന സംരംഭങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഉറപ്പ് നൽകി.

No comments