JHL

JHL

കുമ്പളയിൽ എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയിൽ

 


കുമ്പള : എം.ഡി.എം.എ.യുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി കുമ്പളയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നൗഷാദ് (46) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 12 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജ്, കുമ്പള പോലീസ് ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

No comments