JHL

JHL

ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ : ദയാബായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചപ്പോൾ കുമ്പളയിൽ ദേശീയവേദി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

 

കുമ്പള. ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി ആവശ്യപ്പെട്ട് പ്രശസ്ത- സാമൂഹ്യ പരിസ്ഥിതി പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചപ്പോൾ അതേസമയം കുമ്പളയിൽ മൊഗ്രാൽ ദേശീയവേദി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പരിപാടി സംഘടിപ്പിച്ചു.


 ഐക്യദാർഢ്യ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സമര സംഘാടക സമിതി ജില്ലാ വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ ബന്ദിയോട് മുഖ്യപ്രഭാഷണം നടത്തി. ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ആരിക്കാടി, ചെയർപേഴ്സൺ സബൂറ, സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ, സി എം മുഹമ്മദ്,മധൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമ്പിളി, എ കെ ആരിഫ്, ബി എൻ മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി,സെഡ് എ മൊഗ്രാൽ,ഹമീദ് കോയിപ്പാടി,ഹമീദ് കാവിൽ, എംഎം റഹ്മാൻ, കെഎം മുഹമ്മദ്, സി എം ഹംസ, എം എ മൂസ,ബി എ മുഹമ്മദ് കുഞ്ഞി, വിജയകുമാർ, അഷ്‌റഫ്‌ പേർവാഡ്, മുഹമ്മദ് അഷ്റഫ് സാഹിബ്,അഷ്‌റഫ്‌ ബദ്രിയനഗർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, ബി കെ മുനീർ, അബ്ബാസ് കെ എം എന്നിവർ പ്രസംഗിച്ചു. കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു..


ഫോട്ടോ : ദയാബായി നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ ദേശീയവേദി കുമ്പളയിൽ നടത്തിയ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യ സമിതി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്യുന്നു.

No comments