JHL

JHL

നാഗരപഞ്ചമി : ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്‌

കാസര്‍കോട്‌: നാഗരപഞ്ചമി ദിനമായ ഇന്നുരാവിലെ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും നാഗവനങ്ങളിലും വന്‍ ഭക്തജനത്തിരക്ക്‌ അനുഭവപ്പെട്ടു.
മഞ്ചേശ്വരം ശ്രീമദ്‌ അനന്തേശ്വര ക്ഷേത്രം , മധൂര്‍ സിദ്ധിവിനായക ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തെ നാഗരക്കട്ട, വൊര്‍ക്കാടി നാഗസുബ്രഹ്മണ്യ ക്ഷേത്രം, മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നാഗക്കാവുകളിലും നാഗതമ്പിലം, പൂജകള്‍, ഭജന എന്നിവ നടന്നു. നാഗങ്ങളെ പ്രീതിപ്പെടുത്താന്‍ ഇളനീരും പാലും നല്‍കുകയെന്നതാണ്‌ നാഗപഞ്ചമി ദിവസത്തിലെ പ്രധാന ചടങ്ങ്‌.

No comments