JHL

JHL

കനത്ത മഴയിൽ പയസ്വിനിപ്പുഴ കരകവിഞ്ഞൊഴുകി ദേശീയ പാതയിൽ വെള്ളം കയറി

സുള്ള്യ ∙ കനത്ത മഴയെ തുടർന്ന് പയസ്വിനിപ്പുഴ കരകവിഞ്ഞ് ഒഴുകി വെള്ളം കയറി മംഗളൂരു - മൈസൂരു ദേശീയ പാത  മണിക്കൂറുകൾ തടസ്സപ്പെട്ടു. സുള്ള്യയ്ക്ക് സമീപം അറംബൂരിലാണ് ദേശീയ പാതയിൽ വെള്ളം കയറിയത്. പാതയിൽ അഞ്ച് അടിയിലധികം വെള്ളം നിറഞ്ഞിരുന്നു. വെള്ളം ഇറങ്ങിയതിനു ശേഷം ഇന്നലെ രാവിലെയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. കല്ലുഗുണ്ടി, അറംബൂർ തുടങ്ങി സ്ഥലങ്ങളിൽ പാതയില‍േക്ക് പയസ്വിപ്പുഴയിൽനിന്ന് വെള്ളം ഇരച്ചു കയറി. 
ദേശീയ പാതയിൽ സംപാജെയ്ക്കും മടിക്കേരിക്കും ഇടയിൽ കൊയ്നാടിനു സമീപം  വിള്ളൽ കണ്ടെത്തിയത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ ദുരിതം തുടരുന്നു. കഴിഞ്ഞ രാത്രിയും പല സ്ഥലങ്ങളിൽ വെള്ളം കയറി. കല്ലുഗുണ്ടി, ഗൂനടുക്ക, പേരടുക്ക, പെരാജെ, അറംബൂർ, പരിവാരകാന തുടങ്ങി വിവിധ സ്ഥലങ്ങളിൽ വീടുകളിലും, കടകളിലും മറ്റും വെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചു. ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൃഷിയിടങ്ങളിലും വെള്ളം കയറി.

No comments