JHL

JHL

എസ്എസ്എൽസി: ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

കുമ്പള. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബംബ്രാണ രമേഷ് ആൾവയുടെ മകൾ വിശാകാ ആൾവയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
 ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. വിദ്യാർത്ഥിക്കുള്ള ഉപഹാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡണ്ട് രവി പൂജാരി എന്നിവർ സമ്മാനിച്ചു.ഷേണി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് വിശാക ആർ ആൾവ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.

 ചടങ്ങിൽ ലോക്നാദ് ഷെട്ടി, നാസർ മൊഗ്രാൽ, ചന്ദ്ര കാജൂർ, ബഷീർ അഹ്മദ് സിദ്ദീഖ്, ശ്രീധർ റൈ, ഡോൾഫിൻ ഡിസൂസ, പൃഥ്വിരാജ് ഷെട്ടി, നാരായണ കളത്തൂർ, രാമ കാർളെ, തോമസ് ഡിസൂസ, ഉമേഷ് മാസ്റ്റർ, ഗണേശ് ഭണ്ഡാരി, രവി രാജ് തുമ്മ, ശേഖര ദർബാർകട്ട, എന്നിവർ സംബന്ധിച്ചു. അനുമോദന ചടങ്ങിന് വിശാക ആർ ആൾവ നന്ദി പറഞ്ഞു.

ഫോട്ടോ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിക്ക് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി എന്നിവർ ഉപഹാരം നൽകുന്നു.

No comments