JHL

JHL


 ബദിയടുക്ക: പിലാങ്കട്ട അർത്തിപള്ളത്തെ അബൂബക്കറിന്റെ ബദിയടുക്കയിലെ ബ്ളൂലൈൻ കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. ഫാനുകളും കിടപ്പുമുറിക്കുള്ള കിറ്റുകളുമാണ് കവർന്നത്. കടയിൽ  കയറി കാഷ് കൗണ്ടറിലാണ് ആദ്യം മോഷ്ടാവ് പരിശോധന നടത്തിയത്.ഇവിടെ നിന്നും ഒന്നും ലഭിക്കാത്തപ്പോൾ കടയുടെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.പിന്നീട് ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനാൽ തിരിച്ചുവച്ച നിലയിലാണുണ്ടായിരുന്നത്

1.30 മണിയാണ് ക്യാമറയിൽ പതിഞ്ഞ സമയം.കവർന്ന സാധനങ്ങൾ കൊണ്ടു പോകുന്ന ദൃശ്യമില്ല. പൂട്ട് പൊളിച്ചിട്ടില്ല.മുകൾ ഭാഗം തുറന്ന കടയുടെ മുൻപിലെ ഗ്രിൽ ചാടിക്കടന്നാണ് അകത്തുകടന്നത്.തിരിച്ചു പോകുമ്പോൾ കടയുടെ അകത്ത് ഉപയോഗിക്കുന്ന 2 പടികളുള്ള ഏണി ഉപയോഗിച്ച നിലയിലാണുള്ളത്.

പുലർച്ചെ 6ന് പുറപ്പെടുന്ന കർണാടക പുത്തൂറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിബസിൽ ഇങ്ങനെയുള്ള ആൾ ചുമടുമായി കയറിപ്പോയതായി പുലർച്ചെ വിവിധ ജോലിക്കെത്തുന്നവരിൽ ചിലർ പറഞ്ഞു.ബദിയടുക്ക പൊലീസ് പരിശോധന നടത്തി.കർണാടകയിലെയോ ഇതര സംസ്ഥാനത്തെയോ മോഷ്ടാവായിരിക്കാമെന്നും ദൃശ്യം കർണാടക പൂത്തൂർ പൊലീസിനു  അയച്ചുകൊടുത്തതായും ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ്കുമാർ പറഞ്ഞു.

No comments