JHL

JHL

കളത്തൂർ ജാറം മഖാം ഉറൂസിന് ഇന്ന് തുടക്കമാകും.

കുമ്പള(www.truenewsmalayalam.com) : ഇച്ചിലമ്പാടി കളത്തൂർ ജാറം മഖാം  ഉറൂസിന് ഇന്ന് തുടക്കമാകും.  

 വൈകുേന്നേരം നാലു മണിക്ക് മഖാം സിയാറത്തിന് കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിമാൻ ഹാജി പാച്ചാണി പതാക ഉയർത്തും. രാത്രി 7 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. എൻ.പി.എം ശറഫുദ്ധീൻ തങ്ങൾ അൽ-ഹാദി റബ്ബാനി കുന്നുങ്കൈ അധ്യക്ഷത വഹിക്കും. അബൂബക്കർ സിദ്ധീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ കെ.എസ്. ജഅഫർ സ്വാദിഖ്‌ തങ്ങൾ കുമ്പോൽ, സയ്യിദ് ഹാദി തങ്ങൾ അൽ- മഷ്ഹൂർ, സയ്യിദ് കെ.എസ്. മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.ഡിസംബർ 11 വരെയാണ് ഉറൂസ്. 

 എ.എം നൗഷാദ് ബാഖവി ചിറയിൻ കീഴ്, യു.കെ. മുഹമ്മദ് ഹനീഫ് നിസാമി, അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ, ഉമ്മർ ഹുദവി പൂളപ്പാടം, ഇബ്റാഹീം കലീൽ ഹുദവി കല്ലായം എന്നിവർ വ്യത്യസ്ത ദിവസങ്ങളിലായി പ്രഭാഷണം നടത്തും.

 നൂറേഅജ്മീർ മജ്ലിസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട്, നാരിയത്ത് സ്വലാത്തിന് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അൽ- ബുഖാരി കുന്നുങ്കൈ, മജ്ലിസുന്നൂറിന് എൻ.പി.എം ഷറഫുദ്ധീൻ തങ്ങൾ എന്നിവർ നേതൃത്വം നൽകും.

സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബി.കെ അബ്ദുൽ ഖാദർ അൽ- ഖാസിമി ബംബ്രാണ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. അബ്ബാസ് ഫൈസി പുത്തിഗെ, അബൂബക്കർ സാലൂദ് നിസാമി, പി.എച്ച്.അസ്ഹരി ആദൂർ സംസാരിക്കും. പതിനൊന്നിന് രാവിലെ 10ന് മൗലീദ് മജ്ലിസിന് കെ.എസ്. അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന്  അന്നദാനത്തോടെ ഉറൂസ് സമാപിക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ റഹിമാൻ പാച്ചാണി, ജന.കൺവീനർ റിസ് വാൻ കളത്തൂർ,കൺവീനർ പി.എച്ച്. അസ്ഹരി ആദൂർ എന്നിവർ സംബന്ധിച്ചു.

No comments