ഇന്ത്യൻ നിർമ്മിത പിസ്റ്റളുമായി യുവാവ് പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : ഇന്ത്യൻ നിർമ്മിത പിസ്റ്റളുമായി യുവാവ് പിടിയിൽ. ജോർജ് മാർട്ടിസ് റോഡിലെ വാടക വീട്ടിലെ താമസക്കാരനായ ശിശിർ എന്ന യുവാവാണ് കദ്രി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ കയ്യിൽ പിസ്റ്റളും ബുള്ളറ്റുകളും ഉള്ളതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട് റെയ്ഡ് ചെയ്യുകയും പ്രതിയിൽ നിന്ന് ആയുധം കണ്ടെത്തുകയുമായിരുന്നു.
പിസ്റ്റളും ബുള്ളറ്റും പഴയതാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് മാസമായി ശിശിർ വാടക വീട്ടിലായിരുന്നു താമസം.
Post a Comment