JHL

JHL

സഹകരണ ജീവനക്കാരെ മെഡിസെപ്പിൽ ഉൾപ്പെടുത്തണം; കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കുമ്പള(www.truenewsmalayalam.com) : സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കുമ്പള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 സമ്മേളനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്‌ പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാർ അധ്യക്ഷതവഹിച്ചു.

മികച്ച ആസ്പത്രികളിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നേടിയ ജില്ലാ സഹകരണ ആസ്പത്രി സംഘത്തിനും യൂണിയൻ അംഗങ്ങളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി., പ്ലസ്ടു പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും അനുമോദിച്ചു.

 വിരമിക്കുന്ന ഏരിയ കമ്മിറ്റി അംഗം ജി.രത്നാകരയ്ക്ക് യാത്രയയപ്പ് നൽകി.

 എൻ.പ്രമോദ്കുമാർ, സി.പി.ജീജ, പി.ജാനകി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിട്ടൽ റൈ (പ്രസി.), കെ.ജയകുമാർ (സെക്ര.), പി.വി.ജയശ്രീ (ഖജാ.).


No comments