JHL

JHL

വിവിധ മേഖലകളിൽ വലിയ വികസന സാധ്യതകളുള്ള ജില്ലയാണ് കാസറഗോഡ്; യു.ടി.ഖാദർ.

കാസറഗോഡ്(www.truenewsmalayalam.com) : വിവിധ മേഖലകളിൽ വലിയ വികസന സാധ്യതകളുള്ള ജില്ലയാണ് കാസറഗോഡ് എന്ന് കർണ്ണാടക നിയമസഭ സ്പീക്കർ ശ്രീ.യു.ടി.ഖാദർ, ബിൽഡപ്പ് കാസറഗോഡ് സൊസൈറ്റി നൽകിയസംസാരിക്കുകയായിരുന്നു അദ്ദേഹം.

 മംഗലാപുരം കണ്ണൂർ എയർപോർട്ടുകൾ, മംഗലാപുരം സീ പോർട്ട് എന്നിവയുടെ സാന്നിധ്യം, ജില്ലയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ കുറഞ്ഞ നിരക്കിൽ ലഭ്യമായ ഭൂമിയുടെ ലഭ്യത, വൈവിദ്ധ്യമാർന്ന കാർഷിക മേഖല, മത്സ്യബന്ധനത്തിന് അനുയോജ്യമായ കടൽത്തീരം, ബീച്ച് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ബേക്കൽ അടക്കമുളള അര ഡസനോളം ഡെസ്റ്റിനേഷനുകൾ, റാണിപുരം പോലെയുള്ള നിരവധി ഹിൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയ കൂടാതെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പിന്നോക്കാവസ്ഥകളിൽ പുതിയ ധരാളം വികസന സാധ്യതകൾ ജില്ലയിൽ കണ്ടെത്താനാകും എന്ന് അദ്ദേഹം പറഞ്ഞു.

 തുടർന്ന് അദ്ദേഹം റിട്ട. ഐ.ജി. ശ്രീ.കെ.വി.മധുസൂദനൻ നായർ, പ്രമുഖ വ്യവസായി ശ്രീ. എം.ടി.പി.മുഹമ്മദ്കുഞ്ഞി, സിനിമാ താരവും അഭിഭാഷകനുമായ ശ്രീ.ഗംഗാധരൻ കുട്ടമത്ത്, അക്കര ഫൗണ്ടേഷന്റെ ട്രഷററും ഡയറക്ടറുമായ  ശ്രീമതി. ഫാത്തിമ ഫസ്ലിൻ അക്കര എന്നിവരെ ആദരിച്ചു.

ബിൽഡപ്പ് കാസറഗോഡ് സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ.രവീന്ദ്രൻ കണ്ണങ്കെെ അദ്ധ്യക്ഷത വഹിച്ചു.

 ശ്രീ.കെ.വി.മധുസൂദനൻ നായർ, ശ്രീ.എം.ടി.പി.മുഹമ്മദ്കുഞ്ഞി, ശ്രീ.ഗംഗാധരൻ കുട്ടമത്ത്, ഡോ.ഷെയ്ക് ബാവാ, ശ്രീ. അനൂപ് കളനാട്, ഡോ. രശ്മി പ്രകാശ്, ശ്രീ.ദയാകർ മാഡ, ശ്രീ. ഹാരിസ് കാദിരി, ശ്രീമതി.ബാലാമണി ടീച്ചർ, പ്രൊഫ.സുജാത, ശ്രീ.റഫീക്ക് മാസ്റ്റർ, ശ്രീ.സാദിക് മഞ്ചേശ്വരം, ശ്രീ.മുഹമ്മദലി ഫത്താഹ് എന്നിവർ സംസാരിച്ചു.

 ശ്രീമതി. സുലൈഖ മാഹിൻ നന്ദി പ്രകാശനം നിർവ്വഹിച്ചു.


No comments