JHL

1.76 ലക്ഷം കോടി ചോരുമ്പാൾ റിസർവ്​ ബാങ്കിന്​ സംഭവിക്കുന്നത്​


ന്യൂ​ഡ​ൽ​ഹി: ഫ​ണ്ട്​ മാ​റ്റം വ​ഴി ഉ​ട​ന​ടി പ​രി​ക്കൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര​മാ​യി രൂ​പ​പ്പെ​ടു​ന്ന ഏ​തു ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന്​ ഇ​നി മു​മ്പ​ത്തെ കെ​ൽ​പ്​ ഉ​ണ്ടാ​വി​ല്ല. കാ​ര​ണം, ഏ​റ്റ​വും കു​റ​ഞ്ഞ ക​രു​ത​ൽ ശേ​ഖ​രം മാ​ത്ര​മാ​ണ്​ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ പ​ക്ക​ൽ ഇ​നി ഉ​ള്ള​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യം മു​റു​കു​ക​യും ചെ​യ്യു​ന്നു.

ക​രു​ത​ൽ നി​ധി മൂ​ന്ന്​ വി​ധം
റി​സ​ർ​വ്​ ബാ​ങ്കി​ന്​ മൂ​ന്നു വി​ധ​ത്തി​ൽ ക​രു​ത​ൽ നി​ധി​യു​ണ്ട്. ക​റ​ൻ​സി, സ്വ​ർ​ണ പു​ന​ർ​മൂ​ല്യ അ​ക്കൗ​ണ്ട്​ (സി.​ജി.​ആ​ർ.​എ), അ​ടി​യ​ന്ത​രാ​വ​ശ്യ നി​ധി (ക​ണ്ടി​ജ​ൻ​സി ഫ​ണ്ട്), ആ​സ്​​തി വി​ക​സ​ന നി​ധി (എ.​ഡി.​എ​ഫ്). ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ നി​ധി ആ​ദ്യ​ത്തേ​താ​ണ്. വി​ദേ​ശ വി​നി​യ​മ​ത്തി​​െൻറ​യും സ്വ​ർ​ണ​ത്തി​​െൻറ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം വ​ഴി​യു​ള്ള നേ​ട്ട​ത്തി​ൽ നി​ന്നാ​ണ്​ ഇൗ ​നി​ധി. 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം ഇൗ ​നി​ധി​യി​ലു​ള്ള​ത്​ 6.91 ല​ക്ഷം കോ​ടി രൂ​പ. 2010 തൊ​ട്ടു​ള്ള ക​ണ​ക്ക്​ നോ​ക്കി​യാ​ൽ വാ​ർ​ഷി​ക വ​ള​ർ​ച്ച​നി​ര​ക്ക്​ 25 ശ​ത​മാ​നം. ക​രു​ത​ൽ നി​ധി​യി​ൽ ര​ണ്ടാം​സ്ഥാ​നം ക​ണ്ടി​ജ​ൻ​സി ഫ​ണ്ടാ​ണ്. ഇ​ത്​ 2.32 ല​ക്ഷം കോ​ടി വ​രും. വി​നി​മ​യ​നി​ര​ക്ക്, ധ​ന​ന​യ തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ വ​ഴി​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ണ്​ ഇൗ ​നി​ധി. റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ലാ​ഭ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​തി​ലേ​ക്ക്​ നീ​ക്കി​വെ​ക്കു​ന്ന​ത്. ആ​സ്​​തി വി​ക​സ​ന നി​ധി ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​യി​രി​ക്കും. ഇൗ ​മൂ​ന്ന്​ അ​ക്കൗ​ണ്ടി​ലു​മാ​യി എ​ത്ര ക​രു​ത​ൽ ധ​നം റി​സ​ർ​വ്​ ബാ​ങ്ക്​ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ത​ർ​ക്ക​മാ​ണ്​ ബാ​ങ്ക്​ അ​ധി​കൃ​ത​രും സ​ർ​ക്കാ​റു​മാ​യി നേ​ര​ത്തെ ന​ട​ന്ന​ത്.  ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി കൂ​ടു​ത​ൽ ക​രു​ത​ൽ ധ​നം റി​സ​ർ​വ്​ ബാ​ങ്ക്​ സൂ​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വാ​ദം. സ്വ​യം​ഭ​ര​ണ സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ​ബാ​ങ്കി​ന്​ തു​ട​ർ​ന്നും സാ​ധി​ക്ക​ണ​മെ​ന്ന്​ വാ​ദി​ച്ച്​ സ​ർ​ക്കാ​റി​നോ​ട്​ ക​ല​ഹി​ച്ച​വ​ർ​ക്ക്​ പ​ദ​വി ഒ​ഴി​ഞ്ഞു​പോ​കേ​ണ്ടി വ​ന്നു.

ദ​ാ​സും ജ​ലാ​നും മോ​ദി​ക്കൊ​പ്പം
ത​ർ​ക്ക​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​രു​ത​ൽ ധ​നം, സ​ർ​ക്കാ​റി​ന്​ കൈ​മാ​റാ​വു​ന്ന തു​ക എ​ന്നി​വ​യെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ ബി​മ​ൽ ജ​ലാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സും ബി​മ​ൽ ജ​ലാ​നും മോ​ദി​സ​ർ​ക്കാ​റി​​െൻറ  താ​ൽ​പ​ര്യ​ത്തി​നൊ​ത്ത്​ നീ​ങ്ങു​ന്ന​വ​രാ​ണ്. ബാ​ക്കി​പ​ത്ര​ത്തി​​െൻറ 5.5 മു​ത​ൽ 6.5 ശ​ത​മാ​നം വ​രെ ക​ണ്ടി​ജ​ൻ​സി ഫ​ണ്ടാ​യി സൂ​ക്ഷി​ക്കാ​നാ​ണ്​ ക​മ്മി​റ്റി ശി​പാ​ർ​ശ. ഇ​തി​ൽ 5.5 ശ​ത​മാ​ന​മെ​ന്ന കു​റ​ഞ്ഞ പ​രി​ധി മ​തി​യെ​ന്നു നി​ശ്ച​യി​ച്ചു​കൊ​ണ്ടാ​ണ്​ 52,637 കോ​ടി രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക്​ കൈ​മാ​റാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ കേ​ന്ദ്ര​ബോ​ർ​ഡ്​ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​നി​ച്ച​ത്. ബാ​ക്കി​പ​ത്ര​ത്തി​െ​​െൻറ 20-25 ശ​ത​മാ​നം സി.​ജി.​ആ​ർ.​എ ആ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലെ ക​ണ​ക്കു പ്ര​കാ​രം ഇൗ ​നി​ധി 23.3 ശ​ത​മാ​ന​മാ​ണ്. അ​തു​കൊ​ണ്ട്​ അ​തി​ലേ​ക്ക്​ കൂ​ടു​ത​ൽ നീ​ക്കി​വെ​ക്കേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ചു. അ​തു​വ​ഴി 1,23,414 കോ​ടി വ​രു​ന്ന മി​ച്ച​വ​രു​മാ​ന​മ​ത്ര​യും കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റു​ന്നു. ര​ണ്ടും ചേ​രു​േ​മ്പാ​ൾ 1.76 ല​ക്ഷം കോ​ടി രൂ​പ.

ഇ​തി​ൽ 28,000 കോ​ടി ഇ​ട​ക്കാ​ല ലാ​ഭ​വി​ഹി​ത​മാ​യി നേ​ര​ത്തെ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. റി​സ​ർ​വ്​ ബാ​ങ്കി​ൽ നി​ന്നു​ള്ള പ്ര​തീ​ക്ഷി​ത വ​രു​മാ​ന​മാ​യി ബ​ജ​റ്റി​ൽ കാ​ണി​ച്ചി​രു​ന്ന​താ​ക​െ​ട്ട, 90,000 കോ​ടി മാ​ത്രം.

പണം ‘ചോർത്തിയ’ സർക്കാറിനെതിരെ പ്രതിപക്ഷം
ന്യൂ​ഡ​ൽ​ഹി: പ​ണ​ഞെ​രു​ക്ക​ത്തി​ന്​ മു​ട്ടു​ശാ​ന്തി​യാ​യി റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ ക​രു​ത​ൽ​ധ​ന​ത്തി​ൽ കൈ​വെ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ പ്ര​തി​പ​ക്ഷം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ബാ​ൻ​ഡ്​​ എ​യ്​​ഡ്​ മോ​ഷ്​​ടി​ച്ച്​ വെ​ടി​യേ​റ്റു​ള്ള തു​ള അ​ട​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്​ സ​ർ​ക്കാ​റി​​െൻറ ഉ​പാ​യ​മെ​ന്ന്​ കോ​ൺ​​ഗ്ര​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​റി​​െൻറ ചെ​ല​വു ന​ട​ത്താ​നും ധ​ന​ക്ക​മ്മി നി​യ​ന്ത്രി​ക്കാ​നും റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ക​രു​ത​ൽ ധ​നം എ​ടു​ക്കു​ന്ന​ത്​ സാ​മ്പ​ത്തി​ക​സ്ഥി​തി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ സി.​പി.​എം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച്​ ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​ക്ഷേ​പം, വാ​യ്​​പ, സ​ർ​ക്കാ​ർ-​​സ്വ​കാ​ര്യ പ​ദ്ധ​തി​ക​ൾ, സം​രം​ഭ​ക സ​ഹാ​യം, വ്യാ​വ​സാ​യി​ക ഉ​ൽ​പാ​ദ​നം, വൈ​ദ്യു​തി ഉ​പ​ഭോ​ഗം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​ശ​ദ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്​ രാ​ജ്യ​മെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം​കൊ​ണ്ട്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​ശേ​ഷം കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ഇ​നി​യൊ​രു പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ കെ​ൽ​പി​ല്ലാ​ത്ത വി​ധം റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ക​രു​ത​ൽ ചോ​ർ​ത്തി. ആ​ഗോ​ള പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ടാ​ൽ സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന്​ സാ​ധി​ക്കി​ല്ലെ​ന്നും ആ​ന​ന്ദ്​ ശ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ന​വ​ര​ത്​​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒാ​ഹ​രി വി​റ്റ്​ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി​യ സ​ർ​ക്കാ​ർ പു​തി​യ സ്രോ​ത​സ്സാ​യി റി​സ​ർ​വ്​ ബാ​ങ്കി​നെ ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ കു​റ്റ​പ്പെ​ടു​ത്തി. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ലാ​ഭ​മ​ത്ര​യും സ​ർ​ക്കാ​ർ ഉൗ​റ്റി​യെ​ടു​ത്തു. ഇ​തി​നെ​ല്ലാ​മി​ട​യി​ല​ും തൊ​ഴി​ലി​ല്ലാ​യ്​​മ, വ്യാ​വ​സാ​യി​ക-​നി​ക്ഷേ​പ മു​ര​ടി​പ്പ്, ഉ​പ​ഭോ​ഗ മാ​ന്ദ്യം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ വ​ള​രു​ക​യാ​ണെ​ന്ന്​ സി.​പി.​എം ചൂ​ണ്ടി​ക്കാ​ട്ടി.

കടപ്പാട് : മാധ്യമം ദിനപത്രം 28 August 2019

No comments