മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത പാലിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശം

കാസർഗോഡ്(www.truenewsmalayalam.com Aug 25 , 2019): മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുക എന്നിവ മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.
രോഗമുള്ള ആളുടെ വിസര്ജ്യവസ്തുക്കളാല് ഭക്ഷണപദാര്‍ത്ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗം പടര്‍ന്നുപിടിക്കുന്നു. വിദ്യാലയങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, സദ്യ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മതിയായ മലിനീകരണനിയന്ത്രണ പ്രവര്‍ത്തനങ്ങളും അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി രോഗസാധ്യത കുറയ്ക്കാം.
മികച്ച വ്യക്തിശുചിത്വവും
സാമൂഹികശുചിത്വവും പാലിച്ചാല്‍ രോഗസാധ്യത ഇല്ലാതാക്കാം.
നിര്‍ദേശങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഭക്ഷണസാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.
വിരുന്ന് സല്‍ക്കാരത്തിനായി തയാറാക്കുന്ന ഭക്ഷണം, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവ തയാറാക്കുന്നതിന് അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
വഴിയോരങ്ങളില്‍ നിന്ന് സുരക്ഷിതമല്ലാത്ത രീതിയില്‍ തയാറാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.
ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ ഭക്ഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും്ന വെള്ളം അണുവിമുക്തമാക്കുകയും ചെയ്യുക.
ഭക്ഷണത്തിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരിക്കുക; അണുനശീകരണം നടത്തുക.
ലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക; മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുക.
aകിണറിന് ചുറ്റുമതില്‍ കെട്ടുക; വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. ബ്ലീച്ചിംഗ് പൗഡറും സാങ്കേതികസഹായവും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാണ്.
ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടുക.
Post a Comment