JHL

ആയുഷ്മാൻ ഭാരത് - കാരുണ്യ ആരോഗ്യരക്ഷാ പദ്ധതി: ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ അംഗങ്ങളായികാ​സ​ർ​ഗോ​ഡ്:(www.truenewsmalayalam.com  Aug 31, 2109) കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തി​ന​കം 1,01,671 കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യി. ഈ ​വ​ര്‍​ഷം ജി​ല്ല​യി​ല്‍ ല​ക്ഷ്യ​മി​ട്ട​തി​ന്‍റെ 95 ശ​ത​മാ​നം കാ​ര്‍​ഡ് വി​ത​ര​ണം ഇ​തോ​ടെ പൂ​ര്‍​ത്തി​യാ​യി. ജി​ല്ല​യി​ല്‍ അം​ഗ​ത്വ​കാ​ര്‍​ഡ് വി​ത​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​നി​യും കാ​ര്‍​ഡ് പു​തു​ക്കി പു​തി​യ കാ​ര്‍​ഡ് എ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന​കം അം​ഗ​ത്വം നേ​ട​ണം.
2008 മു​ത​ല്‍ 2019 മാ​ര്‍​ച്ച് 31 വ​രെ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​ര്‍​എ​സ്ബി​വൈ-​ചി​സ് പ​ദ്ധ​തി​യാ​ണ് ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ത്തിച്ചി​കി​ത്സ തേ​ടേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും പ്ര​തി​വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ ല​ഭി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ര്‍​ഹ​താ കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​മെ​ങ്കി​ലും കാ​ര്‍​ഡ് പു​തു​ക്കി എ​ടു​ത്താ​ല്‍ മ​തി​യാ​കും. 
കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ല്‍ കാ​ര്‍​ഡി​ല്‍ അ​വ​രു​ടെ പേ​ര് കൂ​ട്ടി​ച്ചേ​ര്‍​ക്കാം. സെ​പ്തം​ബ​ര്‍ അ​ഞ്ചി​ന​കം കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​ങ്കി​ലും പു​തു​ക്കി​യ കാ​ര്‍​ഡ് എ​ടു​ത്താ​ല്‍ മാ​ത്ര​മേ പി​ന്നീ​ട് അം​ഗ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ചി​യാ​ക് ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എം. ​സ​തീ​ശ​ന്‍ ഇ​രി​യ പ​റ​ഞ്ഞു.
അ​ർ​ഹ​ർ ആ​രൊ​ക്കെ ?
കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി-​ചി​സ് പ​ദ്ധ​തി , കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ ആ​ര്‍​എ​സ്ബി​വൈ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 2019 മാ​ര്‍​ച്ച് 31 വ​രെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ല്ലാ കു​ടും​ബ​ങ്ങ​ളും, (ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള കു​ടും​ബ​ങ്ങ​ള്‍ ), 2011 ലെ ​കേ​ന്ദ്ര സാ​മൂ​ഹി​ക- സാ​മ്പ​ത്തി​ക-​ജാ​തി സെ​ന്‍​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത് ത​പാ​ല്‍​വ​ഴി ല​ഭി​ച്ച​വ​ര്‍​ക്കും പു​തി​യ പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. 
ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു. റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്/പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പു​തി​യ പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് നേ​ടാം.
പു​തി​യ​താ​യി കു​ടും​ബ​ങ്ങ​ള്‍​ക്ക് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ഈ​വ​ര്‍​ഷം ഇ​തു​വ​രെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. പു​തി​യ​താ​യി ചേ​രാ​നു​ള്ള നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​റി​യി​ക്കു​മെ​ന്ന് ചി​യാ​ക് ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ പ​റ​ഞ്ഞു.
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ 
കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ കു​ടും​ബ​ത്തി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കും അം​ഗ​ത്വം എ​ടു​ക്കാം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​മെ​ങ്കി​ലും കാ​ര്‍​ഡ് പു​തു​ക്കി​യാ​ല്‍ മ​തി​യാ​കും. മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ത്സ വേ​ണ​മെ​ങ്കി​ല്‍ കാ​ര്‍​ഡി​ല്‍ അ​വ​രു​ടെ പേ​ര് അ​പ്പോ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാം. 
റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രി​ല്ലാ​ത്ത​വ​രെ​യാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ വ​രു​ന്ന​തെ​ങ്കി​ല്‍ അ​വ​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്ള അം​ഗ​വു​മാ​യു​ള്ള ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ് (ഉ​ദാ. ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്)​പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കു​ന്ന​തി​നും പി​ന്നീ​ട് കൂ​ട്ടി​ചേ​ര്‍​ക്കേ​ണ്ട അ​വ​സ​ര​ത്തി​ലും അ​വ​ര​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ സാ​ധു​വാ​യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ​ല്‍ ഹാ​ജ​രാ​ക്ക​ണം.
കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി കാ​ര്‍​ഡ് ന​ഷ്ട​പ്പെ​ട്ടാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ആ​കു​ന്ന​യാ​ള്‍, കാ​ര്‍​ഡ് എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ന​ല്‍​കി​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ശു​പ​ത്രി കൗ​ണ്ട​റി​ല്‍ ന​ല്‍​കി​യാ​ലും സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കും. ഒ​രു കു​ടും​ബ​ത്തി​ന് അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നു 50 രൂ​പ​യാ​ണ് അം​ഗ​ത്വ ഫീ​സ്. കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ പ​ണം ന​ല്‍​കേ​ണ്ട​തി​ല്ല. 
കാ​ര്‍​ഡ് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച് അ​റി​യു​ന്ന​തി​നും മ​റ്റു വി​വ​ര​ങ്ങ​ള്‍​ക്കും 1800 200 2530, 1800 121 2530 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

എ​ന്തൊ​ക്കെ പ​രി​ര​ക്ഷ​ക​ള്‍ ല​ഭി​ക്കും?

പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക്കാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ ഉ​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ത​ന്നെ ഈ ​പ​ദ്ധ​തി​യു​ടെ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് ആ ​കൗ​ണ്ട​റി​ല്‍ ന​ല്‍​ക​ണം.​റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് പോ​ലെ​യു​ള്ള രേ​ഖ​ക​ളും കൈ​വ​ശം വ​യ്ക്കു​ക. 
ചു​രു​ങ്ങി​യ​ത് 24 മ​ണി​ക്കൂ​റെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​യി​ൽ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സാ സ​മ​യ​ത്തെ ചി​കി​ത്സ​ക​ള്‍, മ​രു​ന്നു​ക​ള്‍, പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ങ്ങി​യ ചി​കി​ത്സാ​ച്ചെ​ല​വു​ക​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 
ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്പും വി​ടു​ത​ല്‍ ചെ​യ്ത​ശേ​ഷം അ​ഞ്ച് ദി​വ​സം വ​രെ​യും വേ​ണ്ടി​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന ടെ​സ്റ്റു​ക​ള്‍, ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍, വേ​ണ്ടി​വ​രു​ന്ന ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫീ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ആ​നു​കൂ​ല്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 
ഡ​യാ​ലി​സി​സ്, റേ​ഡി​യേ​ഷ​ന്‍, കീ​മോ​തെ​റാ​പ്പി, നേ​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ തു​ട​ങ്ങി ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്കേ​ണ്ടിവ​രാ​ത്ത ചി​കി​ത്സ​ക​ളും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ന​റ​ല്‍ വാ​ര്‍​ഡ്, തീ​വ്ര​പ​രി​ച​ര​ണ വാ​ര്‍​ഡു​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ട​ത്തി​യു​ള്ള ചി​കി​ത്സ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം.

No comments