JHL

JHL

കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് ജോണ്‍ പ്ലാമൂട്ടില്‍ മരിച്ചു


കാസര്‍കോട്: (True News 27 August  2019):  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു. കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് ജോണ്‍ പ്ലാമൂട്ടില്‍ (52) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു കെ എം സി ജ്യോതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

കാസര്‍കോട് കോടതി ബാറില്‍ 25 വര്‍ഷക്കാലമായി സേവനമനുഷ്ടിച്ചു വരികയായിരുന്ന ജോര്‍ജ് ചിറ്റാരിക്കാല്‍ സ്വദേശിയാണ്.  വിദ്യാനഗര്‍ ഉദയഗിരി മൈത്രി കോളനിയിലായിരുന്നു താമസം. . ഭാര്യ: സാലിമോള്‍ ജോര്‍ജ്ജ് (എസ് എ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ് അധ്യാപിക). മക്കള്‍: റിതുല്‍ ജോര്‍ജ്ജ്, റിയ മറിയ ജോര്‍ജ്ജ്.

പി ടി ജോണ്‍ പ്ലാമൂട്ടില്‍-മറിയമ്മ ജോണ്‍ പ്ലാമൂട്ടില്‍ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗീതമ്മ ജോണി, പി ജെ തോമസ്, പി ജെ ജോണ്‍.

No comments