JHL

JHL

ഷറഫുദ്ദീൻ ചെമ്പിരിക്ക എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സിലൂടെ പൂവണിഞ്ഞത് പാവപ്പെട്ടപതിനൊന്ന് കുടുംബത്തിന് സ്വന്തമായി ഭൂമിയെന്ന സ്വപ്നം


കുമ്പള (True News 25 August 2019): കാസറഗോഡ് ചെമ്പിരിക്ക സ്വദേശിയായ ഷറഫുദ്ദീൻ സാഹിബ് കുമ്പള പഞ്ചായത്തിലെ ദണ്ഡഗോളിയിൽ തന്റെ പേരിലുള്ള സ്ഥലത്തു നിന്നും പാവപ്പെട്ട പതിനൊന്ന് കുടുംബത്തിന് 4സെന്റ് വീതം സ്ഥലം നൽകിയപ്പോൾ പൂവണിഞ്ഞത് സ്വന്തമായി സ്ഥലമോ പാർപ്പിടമോ ഇല്ലാതെ വര്ഷങ്ങളായി വാടക റൂമിലും മറ്റും വളരെ പ്രയാസകരമായ ജീവിതം നയിച്ചിരുന്ന കുടുംബങ്ങളുടെ സ്വന്തമായി ഒരു സ്ഥലമെന്ന ഏറെ കാലത്തെ സ്വപ്നവും.

ആരിക്കാടി-പുത്തികെ പി ഡബ്ല്യൂ ഡി റോഡരികിലായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലത്ത് നിന്നാണ് യാതൊരു വിത ഭൗതിക നേട്ടം പ്രതീക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചു 44സെന്റ് സ്ഥലം പാവപ്പെട്ട കുടുംബങ്ങൾക്കായി സൗജന്യമായി നൽകിയത്.ഇതിലൂടെ ഷറഫുദ്ദീൻ ചെമ്പിരിക്ക എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സാണ് നമുക്ക് മുമ്പിൽ പ്രകടമായത്.വലിയ പ്രചാരണമൊന്നും നൽകാതെ ലളിതമായ ചടങ്ങിൽ ശറഫുദ്ദീൻ സാഹിബിന്റെ അടുത്ത ബന്ധുക്കളും,മുസ്ലിം ലീഗ് നേതാക്കളും കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ഭാരവാഹികളും സംബന്ധിച്ചു.കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊടിയമ്മ സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ് അധ്യക്ഷത  വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്‌തു.11 കുടുംബത്തിനുള്ള സ്ഥലത്തിന്റെ ആധാരം ഷറഫുദ്ദീൻ ചെമ്പിരിക്ക നൽകി.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ്‌ കർള,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സകീർ അഹ്‌മദ്‌,കോൺഗ്രസ്സ് നേതാവ് മഞ്ചുനാഥ ആൾവ,കുമ്പള മേഖലാ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഐ കെ അബ്ദുല്ല കുഞ്ഞി,സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ ബി എൻ മുഹമ്മദ് അലി,യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, പുത്തിഗെ പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദ് കുഞ്ഞി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം പി ഖാലിദ്,അഹ്‌മദ്‌ കുഞ്ഞി ഗുദർ,അബ്ദുൽ റഹ്‌മാൻ റെഡോ,അബ്ദുൽ റഹ്‌മാൻ ബത്തേരി,അബ്ബാസ് അലി,അബ്ദുൽ റഹ്‌മാൻ പാച്ചാനി,അറബി ഉളുവാർ,എ കെ മുഹമ്മദ് ഖിള്ർയ,ബായിൻഹുസൈൻ അമത്തോട്,,അബൂബക്കർ ഫ്രണ്ട്സ് തുടങ്ങയവർ സംബന്ധിച്ചു.സംയുക്ത ജമാഅത്ത് വർക്കിങ്‌ സെക്രട്ടറി ബി എ റഹ്‌മാൻ ആരിക്കാടി നന്ദി പറഞ്ഞു.

No comments