JHL

JHL

കുമ്പളയിൽ ആരോഗ്യ വകുപ്പിന്റെ വൻ റെയ്ഡ്: പരിശോധനയിൽ കണ്ടെത്തിയത് മരണ കാരണം വരെ ആകാവുന്ന പഴകിപൂപ്പൽ ബാധിച്ച പലഹാരങ്ങൾ

കുമ്പള (True News 27 August 2019): കുമ്പളയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ   പരിശോധനയിൽ കണ്ടെത്തിയത് മരണ കാരണം വരെ ആകാവുന്ന പഴകിപൂപ്പൽ ബാധിച്ച പലഹാരങ്ങൾ. സ്ഥാപനങ്ങളിൽ നിന്നും പിഴയൊടുക്കിയത് 7000 രൂപ. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 15 കടകളിൽ നിന്നും ഈടാക്കിയ പിഴ 3000 രൂപ.നായ്ക്കാപ്പിലെ സുരുചി ബായ്ക്കറിനിർമാണക്കടയിൽ നിന്നും പിടിച്ചെടുത്ത വിതരണത്തിനു വച്ചിരുന്ന നൂറോളം ലോഫ് ബ്രഡുകൾ ഉടമയെക്കൊണ്ട് തന്നെ നശിപ്പിച്ചു. കേടായ ബ്രഡുകൾ റസ്ക് ആക്കി മാറ്റുന്നതിന് ഈർപ്പമുള്ള തറയിൽ സൂക്ഷിച്ച നിലയിലായിരുന്നു.മാവുകൾ തുറന്നു വച്ച് ചീത്തയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉപയോഗിച്ച്ദിവസങ്ങളായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്ററോളം എണ്ണയും ഉടമ തന്നെ നശിപ്പിച്ചു.5000 രൂപ ഇവിടെ നിന്നു മാത്രം പിഴ ചുമത്തി.സ്ഥാപനം അടച്ചിട്ട് വ്യത്തിയാക്കാൻ നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, ജെ.എച്ച്.ഐമാരായ പി.ടി.ശ്രീനിവാസൻ, ബാല ചന്ദ്രൻ.സി.സി, ജോഗേഷ് കെ.ടി, കെ.കെ.ആദർശ്, വൈ. ഹരീഷ് എന്നിവരും എസ്.ശാരദ ജെ.പി.എച്ച്.എൻ ഉം പങ്കെടുത്തു.

No comments