JHL

JHL

കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ


മംഗളൂറു(True News 31 August 2019): മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. മംഗളൂറു  കുലശേഖര റെയിൽപാതയിൽ ട്രയൽ റൺ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും റെയിൽവേ വ്യക്തമാക്കി. രാവിലെ 11 മണിയോടുകൂടി ട്രയൽ റൺ നടത്തി ഫിറ്റ്നസ് സർറ്റിഫിക്കറ്റ് നൽകാനാകുമെന്ന പ്രതീക്ഷയാണ് റെയിൽവേ അധികൃതർ  പറയുന്നു.
ശനിയാഴ്ച  രാവിലെ ആറു മണിയോടെ ഇതുവഴി ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ രാത്രി മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ പാതി വഴിയിലായി. റെയിൽവേ പാത ബലപ്പെടുത്തുന്ന പ്രവർത്തികളാണ് നടക്കുന്നത്.
ഇന്നലെ കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട ലോകമാന്യ തിലക് എക്സ്പ്രസ്സ് മംഗളൂറുവിൽ എത്തിയിരുന്നു. ഇതിലെ യാത്രക്കാരെ റോഡ് മാർ​ഗം വഴി സൂറത്ത്കല്ലിൽ എത്തിക്കും. തിരിച്ച് സൂറത്ത്കല്ലിൽ എത്തിയ നേത്രാവതി എക്സപ്രസ്സിലെ യാത്രക്കാരെ റോഡ് ​ഗതാ​ഗതം വഴി മംഗളൂറുവിൽ എത്തിക്കും.  

No comments