JHL

JHL

പ്രളയ ദുരന്തമേഖലയില്‍ സേവനത്തിലേര്‍പെട്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 6 പേര്‍ക്ക് പരിക്ക്,




 പയ്യന്നൂർ :(Truenewsmalayalam.com, Aug 21,2019) കവളപ്പാറ ദുരന്തമേഖലയില്‍ സേവനത്തിലേര്‍പെട്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പയ്യന്നൂരില്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് നിന്നും പുറപ്പെട്ട ഐ ആര്‍ ഡബ്ല്യു വോളണ്ടിയര്‍മാരാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റ അഷ്‌റഫ് ബായാര്‍, ഷരീഫ് നായന്മാർ മൂല, അബ്ദുല്‍ ലത്വീഫ് ആലുവ, കെ പി ഖലീല്‍, മുഹമ്മദ് ഇല്യാസ് ഉപ്പള, നൗഷാദ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷരീഫിന്റെ പരിക്ക് ഗുരുതരമുള്ളതാണ്. ഷരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കരിവെള്ളൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. കവളപ്പാറ ദുരന്തത്തില്‍ ഏറ്റവും ശാസ്ത്രീയവും സാഹസികവുമായ സേവനം നടത്തി പ്രശംസ നേടിയ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സന്നദ്ധ സേവന സംഘടനയാണ് ഐ ആര്‍ ഡബ്ല്യു.കാസറഗോഡ് കുമ്പള ഉപ്പള സ്വദേശികളാണ് അപകടത്തിൽ പെട്ടത്.ഞായറാഴ്ചയാണ് ഇവർ കളവപ്പറയിലെ .ദുരന്തബാധിത മേഖലകളിൽ സന്നദ്ധസേവനത്തിനായി ഈ സംഘം കാസറഗോഡ് നിന്നും പുറപ്പെട്ടത്.രണ്ടുദിവസത്തെ സേവനപ്രവർത്തനത്തിനു ശേഷം ചൊവ്വാഴ്ച രാത്രിയോടെ സേവനം നടത്തി  നിന്നും മടങ്ങുമ്പോഴാണ്  അപകടമുണ്ടായത്.

No comments