JHL

JHL

ഉള്ളാളിൽ നേത്രാവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പത്തുദിവസത്തിനുശേഷം കണ്ടെത്തി



ഉള്ളാൾ(truenewsmalayalam.com Aug 26) : നേത്രാവതി പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പത്തുദിവസങ്ങൾക്കു ശേഷം കണ്ടെത്തി. പുത്തൂർ കടബായിലെ സദാശിവ|(29) യുടെ മൃതദേഹമാണ് മംഗളൂരു  പണമ്പൂരിലെ എം എൻ ടി പി  പോര്ടിനു സമീപം കടൽക്കരയിൽനിന്നും കണ്ടെത്തിയത്. ഓഗസ്റ്റ് 16  നാണു ഇയാൾ തക്കോട്ട് ദേശീയപാതയിൽ പാലത്തിൽ നിന്നും നേത്രാവതി പുഴയിൽ ചാടിയത്.പണമ്പൂർ കോസ്ററ് ഗാർഡാണ്‌ ജഡം കരക്കെത്തിച്ചത്. പണമ്പൂർ പോലീസ് സ്ഥലത്തെത്തി. സദാശിവയുടെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹത്തെ തിരിച്ചറിഞ്ഞു.
മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരനായ സദാശിവ മംഗളൂരു ജീപ്പിനമൊഗറുവിലെ വാടക വീട്ടിലാണ് താമസം. ഓഗസ്റ്റ് പതിനാറിന് ജോയ് കഴ്ഞ്ഞു വീട്ടിൽ പോകാതെ ഇയാൾ തന്റെ സ്കൂട്ടർ നേത്രാവതി പാലത്തിനു സമീപം പാർക്ക് ചെയ്തു പാലത്തിൽ വന്നു പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും അന്ന് മൃതദേഹം കണ്ടെത്തിയിരുന്നില്ല

No comments