നേത്രാവതി പാലം ആത്മഹത്യാ മുനമ്പോ ? വീണ്ടും ആത്മഹത്യാ ശ്രമം. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
മംഗളൂറു (True News 18 August 2019): തൊക്കൊട്ട് നേത്രാവതി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. പുഴയിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇയാളെ തടയുകയായിരുന്നു. വിവരമറിഞ്ഞ് ഉള്ളാൾ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു, മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പേരും വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ കഫെ കോഫീ ഡേ ഉടമയടക്കം ആറ് പേരാണ് നേത്രാവതി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
Post a Comment