JHL

JHL

മംഗളൂറുവിൽ മലയാളികൾ ഉൾപ്പെട്ട ഒൻപതംഗ വ്യാജ അന്വേഷണ സംഘം പിടിയിൽ.



മംഗളൂറു (True News 17 August 2019): മംഗളൂരുവിൽ ഒൻപതംഗ വ്യാജ അന്വേഷണ സംഘം അറസ്റ്റിൽ. നാല് മലയാളികളും അഞ്ച് കർണാടക സ്വദേശികളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. നാഷണൽ ക്രൈം ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സംഘം ഉപയോഗിച്ചിരുന്ന നാഷണൽ ക്രൈം ഇൻവസ്റ്റിഗേഷൻ ബ്യൂറോ എന്ന സ്റ്റിക്കർ പതിച്ച കാറും കസ്റ്റഡിയിലെടുത്തു. പമ്പ് വെലിനടുത്ത് ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്.   സ്വാതന്ത്രദിനത്തിൽ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് മംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്.കദ്രി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. 


No comments