JHL

JHL

ദുരന്തഭൂമിയിൽ സ്വാന്തന സ്പർശവുമായി അലിയാ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.


കാസറഗോഡ് (True News 18 Aug 2019): പരവനടുക്കം. ആലിയ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും  ഇക്കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കർണാടകയിലെ  കൂർഗ് ജില്ലയിലെ സിദ്ധപൂർ സന്ദർശിച്ചു.ഭൂരിഭാഗവും കുടിയേറ്റ മലയാളികൾ താമസിക്കുന്ന കർണാടകയിലെ കാവേരി നദിയുടെ യുടെ ഇരുവശത്തും താമസിക്കുന്ന ജനവിഭാഗങ്ങളുടെ നൂറ്റി ഇരുപതോളം വീടുകൾ പൂർണമായി തകർന്ന നിലയിലും ചിലവ ഭാഗികമായി തകർന്ന സ്ഥിതിയിലുമാണ്. കരളലിയിപ്പിക്കുന്ന കാഴ്ച കണ്ട് അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ സ്നേഹനിധികളായ രക്ഷിതാക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകിയ രണ്ടു ലക്ഷം രൂപയോളം വില മതിക്കുന്ന വസ്ത്രങ്ങൾ , ശയ്യോപകരണങ്ങൾ , മറ്റു ഗാർഹിക അവശ്യ സാധനങ്ങളും  പ്രസ്തുത പ്രദേശത്ത് വിതരണം ചെയ്തു. ആരും ഇതുവരെ തിരിഞ്ഞുനോക്കാത്ത സിദ്ധാപുരയിലെ വനപ്രദേശത്ത് താമസിക്കുന്ന  7 ആദിവാസി കുടുംബങ്ങളെ കാണുവാനും അവർക്ക് വേണ്ട സഹായം നൽകാൻ കഴിഞ്ഞ തോടൊപ്പം ഇവരുടെ വിവരങ്ങൾ സിദ്ധാപുര ടൗണിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പ് അംഗങ്ങളെ അറിയിക്കുവാനും സാധിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജർ എൻജിനീയർ സി എച്ച് മുഹമ്മദ്, ട്രഷറർ അബ്ദുല്ലാ മീത്തൽ, അത്തീഖ് റഹ്മാൻ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ  ഉദയകുമാർപെരിയ, അധ്യാപകരായ ഹായ് അബ്ദുൽകരീം ചട്ടഞ്ചാൽ, സഫ്വാൻ ഉളിയിൽ, ജിനീഷ് ബേഡകം, വിദ്യാർഥികളായ  മുഹമ്മദ് അസീം ആഫ്തർ, ലുഖ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments