JHL

JHL

മംഗളൂറുവിൽ കങ്കനാടി ജംഗ്ഷനിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റി.

മംഗളൂറു (True News 29 August 2019) : മംഗളൂറുവിൽ   കങ്കനാടി  ജംഗ്ഷനിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. കങ്കണാടിയിലെ അനധികൃത കെട്ടിടങ്ങൾ വ്യാഴാഴ്ച രാവിലെയോടെ മംഗളൂരു സിറ്റി കോർപ്പറേഷൻ അധികൃതർ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊളിച്ചു മാറ്റുകയായിരുന്നു. പച്ചക്കറി, പഴവർഗ്ഗങ്ങൾ വിൽക്കുന്ന കടകളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. നിരവധി തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും തർക്കം നില നിൽക്കുന്നതിനാൽ പൊളിച്ച മാറിയിരുന്നില്ല. തുടർന്ന് വ്യാപാരികൾ കോടതിയിൽ പരാതി നൽകിയെങ്കിലും കോർപറേഷന് അനുകൂലമായി വിധി വന്നതോടെയാണ് കെട്ടിടങ്ങൾ പൊളിച്ച മാറ്റിയത്. 




No comments