JHL

ഡെങ്കി : തൊക്കോട്ട് ബുധനാഴ്ച മാത്രം രണ്ട് മരണം

തൊക്കോട്ടു:(www.truenewsmalayalam.com  Aug 29, 2019)  ഡെങ്കിപ്പനി ബാധിച്ച് തൊക്കോട്ട് ഇന്നലെ മാത്രം രണ്ടു പേർ മരിച്ചു. ചെമ്പുഗുഡെഢ യിലെ സുമതി (36) ഉം കുംപാലയിലെ  ജയപ്രകാശ ഗട്ടി (44) യുമാണ്  ഡെങ്കിപ്പനി ബാധിച്ച്   മരിച്ചത്. ജയപ്രകാശിന് ഡെങ്കി സ്ഥിരീകരിക്കുകയും രണ്ട് ആശുപത്രികളിൽ ചികിത്സ തേടുകയുമുണ്ടായി. എന്നാൽ സുമതിയുടെ മരണം ഡെങ്കി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ ബന്ധുക്കളും അയൽവാസികളും മരണ കാരണം ഡെങ്കിപ്പനിയാണെന്നു പറയുന്നു.
ആരോഗ്യ വകുപ്പ് ശക്തമായ നടപടിയെടുക്കുന്നുണ്ടെങ്കിലും മംഗളുരു ജില്ലയിൽ ഡെങ്കി വ്യാപിക്കുകയാണ്.

No comments