JHL

JHL

ദുരിതബാധിതർക്കുള്ള സഹായവുമായികുമ്പള സ്കൂൾ സംഘം മുത്തങ്ങ വനത്തിൽ


കുമ്പള (True News 23 August 2019): കാലവർഷക്കെടുതിക്കിരയായവർക്കായി വിദ്യാർത്ഥികൾ ശേഖരിച്ച വിഭവങ്ങളുമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംഘം വയനാട്- മുത്തങ്ങയിലെ ആദിവാസി കോളനികളിൽ എത്തി. പി.ടി.എ പ്രസിഡന്റ് അഹമ്മദലി കുമ്പളയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചിന്റെ സഹകരണത്തോടെ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭൻ കുമാർ വിഭവവിതരണം ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ,നായ്ക്കട്ടി, കല്ലുമുക്ക് ,കാക്കമല ,കാട്ടുനായിക്ക തുടങ്ങി നിരവധി ആദിവാസി കോളനികളിൽ വിഭവങ്ങൾ വിതരണം നടത്തി.ഭക്ഷണ വസ്തുക്കൾ, സ്റ്റേഷനറി, നോട്ട് പുസ്തകം, പേന എന്നിവ ഉൾക്കൊള്ളുന്ന നൂറ്റമ്പത് കിറ്റുകളാണ് കുട്ടികൾ തയ്യാറാക്കിയിരുന്നത്.


No comments