JHL

JHL

കാസറഗോഡ്ഭെ ൽ ഇ.എം.എൽവ്യവസായ സ്ഥാപനത്തിലെതൊഴിലാളി പ്രതിഷേധ കൂട്ടായ്മക്ക് എച്ച്. ആർ. പി. എം. ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി

കാസറഗോഡ് (True News 30 August 2019):ജില്ലയിലെ പ്രധാന കേന്ദ്ര- പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ.എം.എൽ സ്ഥാപനത്തിലെ ജീവനക്കാർ മാസങ്ങളായി ശമ്പളം ലഭിക്കാത്ത തിനാൽ അനിശ്ചിതകാല പ്രതിഷേധ സമരത്തിലാണ്. കേന്ദ്ര സർക്കാർ ഉത്തരവാദിത്ത്വം ഒഴിയാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രസ്തുത പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും രണ്ട് വർഷമായിട്ടും  നടപടിയുണ്ടായില്ല.
കൃത്യമായ ശബളം ലഭിക്കാതെ പട്ടിണിയിലായ തൊഴിലാളികൾ ശമ്പളത്തിന് വേണ്ടി നടത്തുന്ന അനിശ്ചിത കാല പ്രതിഷേധം ഒരു മാസം പൂർത്തി യാവുകയാണ്  ഈ സാഹചര്യത്തിൽ മനുഷ്യാവകാശ സംരക്ഷണ സംഘടന എന്ന നിലയിൽ ഴിലാളികൾക്ക്എച്ച്. ആർ. പി. എം പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു ഇതിന്റെ ഭാഗമായി ഐക്യദാർഢ്യവുമായി ആഗസ്ത് 28 ബുധനാഴ്ച രാവിലെ  ഭെൽ ഇ.എം.എൽ സന്ദർശിച്ചു.
  
51% കേന്ദ്ര ഓഹരിയും 49% സംസ്ഥാന ഗവൺമെന്റിന്ഓഹരിയുമുള്ള സ്ഥാപനം പൂർണ്ണമായും കേരള ഗവൺമെന്റിന്കൈമാറാൻ മാസങ്ങളായി
ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന ശ്രമങ്ങളൊന്നുംലക്ഷ്യം കാണുന്നില്ല
കഴിഞ്ഞ എട്ട് മാസമായിജീവനക്കാർക്ക് ശബളമില്ല ഉൽപാദനം നടക്കുന്നില്ല.
സംസ്ഥാന ഗവൺമെന്റിന് പൂർണ്ണമായും കൈമാറുന്നതു വരെ വേതനം നൽകാൻ കേന്ദ്ര ഗവൺമെന്റിന്റെ പൊതു മേഖലാ സ്ഥാപനമായ
ഭെല്ലിന്ബാധ്യത ഉണ്ട്ഭെല്ലിന്റ പ്രതിനിധിയായ എം.ഡിസ്ഥാപനത്തിൽ വരാതെശമ്പളം കൈപ്പറ്റുക മാത്രം ചെയ്യുന്നു കേരള വ്യവസായ വകുപ്പ്
അടിയന്തിര തീരുമാനമെടുത്ത് സംസ്ഥാന ക്യാമ്പിനറ്റിൽ തീരുമാനമെടുത്താലെ
ശബളം ലഭിക്കുകയും ഉൽപ്പാദനം നടക്കുകയുമുള്ളു
19 മാസം മാത്രം ബാക്കിയുള്ള സംസ്ഥാന ഗവൺമെന്റ് ഇനി രണ്ട് പ്രധാന തെരെഞ്ഞെടുപ്പുളിലേക്ക്നീങ്ങാനുള്ളതാണ്ഉടനെ തീരുമാനമായില്ലെങ്കിൽ
ഈ ഗവൺമെന്റിന്റെ കാലത്ത് ഇത് നടക്കുകയില്ല കാസറഗോഡ് ജില്ലയോട്
കാണിക്കുന്ന അവഗണയുടേയും പൊതുമേഖലാ സ്ഥാപനത്തിന്റെ നടത്തിപ്പിലെ കെടുകാര്യസ്ഥതക്കും പ്രത്യക്ഷ ഉദാഹരണമാണ്
പ്രസ്തുത വ്യവസായ സ്ഥാപനം തീവണ്ടികളുടെ എ.സി.യും മറ്റും പ്രവർത്തിക്കുന്നതിന്ഏറ്റവും ഗുണമേന്മയുള്ള മോട്ടോറുകളാണ് പ്രധാനമായും ഇവിടെ ഉൽപാദിപ്പിക്കുന്നത്ഉൽപാദനവും വിപണനവും
കാര്യക്ഷമതയോടെ ചെയ്തില്ലെങ്കിൽ മറ്റൊരുകടക്കെണിയിലായ സ്ഥാപനം
കൂടി കാസറഗോഡിന്മുതൽകൂട്ടാവും.
ഐക്യദാർഡ്യപ്രഖ്യാപനത്തിന്സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്
കൂക്കൾ ബാലകൃഷ്ണൻ ' ജില്ലാ പ്രസിഡന്റ്കെ.ബി. മുഹമ്മദ് കുഞ്ഞി
ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളംസംസ്ഥാന, ജില്ലാ നേതാക്കളായബി.അഷറഫ്
ജമീല അഹമ്മദ്മൻസൂർമല്ലത്ത്തെരേസ ഫ്രാൻസിസ്നാസർ ചെർക്കളം
ഹമീദ് കോസ് മോസ്ഫാത്തിമ അബ്ദുള്ളക്കുഞ്ഞിമസൂദ് ബോവിക്കാനം
ഷാഫി ചേരൂർഎന്നിവർ നേതൃത്വം നൽകി.


No comments