മൊഗ്രാല്‍-പുത്തൂര്‍, കാറഡുക്ക, ദേലമ്പാടി, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ ബി പി എൽ കാർഡുടമകൾക്ക് അദാലത്ത്

കാസർഗോഡ് (www.truenewsmalayalam.com Aug 25, 2019): താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ മൊഗ്രാല്‍-പുത്തൂര്‍, കാറഡുക്ക, ദേലമ്പാടി, കുമ്പഡാജെ, ബെള്ളൂര്‍, കാസർഗോഡ് നഗരസഭ എന്നിവയ്ക്കു കീഴില്‍ താമസക്കാരായ മുൻഗണന കാര്‍ഡിനായി (ബിപിഎല്‍) കളക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയ (ഓണ്‍ലൈന്‍) എന്നിവ വഴി അപേക്ഷ സമര്പ്പിച്ചിട്ടുള്ളവര്ക്കായി അദാലത്ത് സംഘടിപ്പിക്കുന്നു.
ഈ മാസം 29 ന് കാസര്‍ഗോഡ് നഗരസഭ, മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസിലും 30 ന് കാറഡുക്ക പഞ്ചായത്തിലുള്ളവര്‍ക്ക് മുള്ളേരിയ ഗണേഷ് മന്ദിരത്തിലും ദേലമ്പാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ദേലമ്പാടി പഞ്ചായത്ത് ഹാളിലും 31 ന് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ബെള്ളൂര്‍ പഞ്ചായത്ത് ഹാളിലും കുമ്പഡാജെ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് കുമ്പഡാജെ പഞ്ചായത്ത് ഹാളിലും അദാലത്ത് സംഘടിപ്പിക്കും.
രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് അദാലത്ത്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് അവസരം. പുതുതായി അപേക്ഷകള്‍ സ്വീകരിക്കില്ല.
അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ അസല്‍, വീടിന്റെയും സ്ഥലത്തിന്റെയും നികുതി അടച്ച രസീത്, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍, ഏറ്റവും പുതിയ വൈദ്യുത ബില്ല്, വാടകവീട്ടില്‍ താമസിക്കുന്നവര്‍ വാടകചീട്ട് എന്നിവ ഹാജരാക്കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും. കാര്‍ഡ് ഉടമയോ അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്‍പെട്ടവരോ അദാലത്തില്‍ ഹാജരാകണം .
Post a Comment