JHL

JHL

അ​ജ്ഞാ​ത​ര്‍ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്ത കാ​രു​ണ്യ​മാ​ത ദേ​വാ​ല​യം റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.



മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com  Aug 26, 2019): അ​ജ്ഞാ​ത​ര്‍ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്ത മം​ഗ​ളൂ​രു രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള മ​ഞ്ചേ​ശ്വ​രം കു​ണ്ടു​കൊ​ള​ക്ക​യി​ലെ കാ​രു​ണ്യ​മാ​ത ദേ​വാ​ല​യം റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. 

ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. 
പ്ര​ത്യേ​ക പോ​ലീ​സ് ടീം ​ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും ദേ​വാ​ല​യ​ത്തി​ന് വേ​ണ്ട എ​ല്ലാ സം​ര​ക്ഷ​ണ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി. 
നൂ​റോ​ളം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ദേ​വാ​ല​യം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്. 
വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും നാ​ളെ അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ര്‍​ച്ചി​ന്‍റെ അ​ക്ര​മി​ക്ക​പ്പെ​ട്ട ഭാ​ഗ​ങ്ങ​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. 
എ​ഡി​എം എ​ന്‍.​ദേ​വി​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍.​ജ​യാ​ന​ന്ദ, ടി.​കൃ​ഷ്ണ​ന്‍, ബി.​വി.​രാ​ജ​ന്‍, ജ​യ​രാ​മ ബ​ല്ലം​കൂ​ട​ല്‍, രാ​മ​കൃ​ഷ്ണ ഷെ​ട്ടി​ഗാ​ര്‍, ദ​യാ​ക​ര്‍ മാ​ട എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

No comments