JHL

JHL

ആരിക്കാടിയിൽ അലഞ്ഞ് തിരിഞ്ഞിരുന്ന അബ്ദുല്ലയ്ക്ക് രക്ഷയായത് കുമ്പള ജനമൈത്രി പോലീസ്. അബ്ദുല്ല ഇനി സ്നേഹതീരത്തിന്റെ തണലിൽ


കുമ്പള (True News 18 August 2019): ആരിക്കാടി ബംബ്രാണ ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അബ്ദുല്ല എന്ന വ്യക്തിക്ക് ജനമൈത്രി പോലീസ് രക്ഷകരായി. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം ഈ ഭാഗങ്ങളിൽ എല്ലാവർക്കും സുപരിചിതനാണ്.നാട്ടുകാർ അറിഞ്ഞ് നൽകുന്ന ഭക്ഷണം കൊണ്ട് ജീവിച്ച് പോവികായായിരുന്നു. ഇയാളെ പറ്റി കേട്ടറിഞ്ഞ കുമ്പള ജനമൈത്രി പോലീസ് പി.ആർ.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരിക്കാടിയിലെത്തിയ പോലീസ് സംഘം ഇദ്ദേഹത്തെ കാഞ്ഞങ്ങാട് സ്നേഹതീരം അഗതി മന്ദിരത്തിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്യുകയായിരുന്നു.

No comments