JHL

JHL

കൃഷിയറിവുകൾ പകർന്ന് കർഷക ദിനാചരണം


പുത്തിഗെ(True News 17 Aug 2019) : കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി.  അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങമാസം പിറന്നു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി പുത്തിഗെ എ.ജെ. ബി സ്കൂളിൽ സംഘടിപ്പിച്ച അഭിമുഖം കുട്ടികൾക്ക് നവ്യാനുഭവമായി.  പുത്തിഗെ കൃഷിഓഫീസർ നഫീസത്ത്‌ ഹംഷീന, പുത്തിഗെയിലെ മികച്ച ജൈവ  കർഷകനായ പാലാക്ഷ റൈ എന്നിവർ കുട്ടികളുമായി സംവദിച്ചു.    കാർഷിക ഉപകരണങ്ങളും വിത്തുകളും വളപ്രയോഗവും കൃഷി രീതിയുമെല്ലാം കുട്ടികൾക്ക് പകർന്നു നൽകി. സമൂഹത്തിൽ കർഷകനുള്ള സ്ഥാനവും അവർക്ക് നൽകേണ്ട ആദരവും കുട്ടികൾക്കുള്ള തിരിച്ചറിവായി.  എസ്.എസ്.ജി അംഗങ്ങാളായ
നാരായണകുറുപ്പ്,  സിദ്ദിഖ് കയ്യാംകൂടൽ,  എ.വി ബാബുരാജ്,  അൻവർ ഷാ,  ആയിഷത് റിലാഹ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ആർ. സിന്ധു സ്വാഗതവും സി.എച്ച് സുമന നന്ദിയും പറഞ്ഞു.

No comments