JHL

JHL

ചെക്ക് തട്ടിപ്പ് കേസ്: യു.എ.ഇ യിൽ വീണ്ടും അറസ്റ്റ്. ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍


ദുബായ് (True News 28 August 2019):ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്.
ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന്  യുഎ.ഇക്ക്കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.
നേരത്തെ തുശാർ വെള്ളാപ്പള്ളി അറസ്റ്റിലായി ചർച്ച നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പ്രമുഖ മലയാളി പിടിയിലാകുന്നത്.

No comments