JHL

JHL

ബന്തിയോട് കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം.



ബന്തിയോട് (True News 26 August 2019):
ബന്തിയോട് ദേശീയ പാതയ്ക്ക് സമീപം കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് തൊട്ടടുത്ത കച്ചവട ക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്തിയോട് ജംഗ്ഷനിൽ ദേശീയ പാതയ്ക്ക് സമീപം യു.ആർ മാളിലെ രണ്ടാം നിലയിലെ ഗോവണിക്ക് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്.രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. തൃശൂർ സ്വദേശിയായ ദീപക് എന്ന് പരിചയപ്പെടുത്തി യിരുന്നതായി നാട്ടുകാർ പറയുന്നു. കുമ്പള പോലീസ് സ്ഥലത്ത് എത്തി അൻവേഷണം ആരംഭിച്ചു.



No comments