JHL

JHL

ഉള്ളാളിൽ പെൺവാണിഭ സംഘത്തിന്റെ വാടകവീട്ടിൽ പോലീസ് റെയ്ഡ് ; രണ്ടു സ്ത്രീകൾ പിടിയിൽ





ഉള്ളാൾ(www.truenewsmalayalam.com  Aug 26, 2019) : വീട് വാടകക്കെടുത്തു പെൺവാണിഭം നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ഉള്ളാൾ സോമേശ്വരത്തെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നെന്ന   രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിനെത്തുടർന്നാണ് സംഘത്തിലെ മഞ്ചേശ്വരം സ്വദേശിനിയടക്കമുള്ള  രണ്ടു സ്ത്രീകളെ  പോലീസ് അറസ്റ്റ് ചെയ്തത്.  രണ്ടുപേർ ഓടി രക്ഷപ്പെട്ടു.മഞ്ചേശ്വരം സ്വദേശിനിയായ   അരുന്ധതി (33 )   , മംഗളൂരു ജെപ്പിന മൊഗറുവിലെ  സരസ്വതി (37)    എന്നിവരെയാണ്  അറസ്റ്റിലായത്.  കൂടെയുണ്ടായിരുന്ന  രഞ്ജിത,  ദിൽരാജ് എന്നിവർ ഓടി രക്ഷപ്പെട്ടതായി ഉള്ളാൾ പോലീസ് പറഞ്ഞു. 

No comments